
പൂവാർ: പൂവാർ റോട്ടറി ക്ലബിന്റെ ഒന്നാം വാർഷികവും പുതിയ പ്രസിഡന്റിനുള്ള ചാർട്ടർ കൈമാറലും പൂവാർ ലീല ഹോട്ടലിൽ നടന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി.പൊഴിയൂർ അദ്ധ്യക്ഷത വഹിച്ച ഇൻസ്റ്റലേഷൻ പ്രോഗ്രാമിന്റെയും ഒന്നാം വാർഷിക സമ്മേളനത്തിന്റെയും ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസൽ നിർവഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ആർ. രഘുനാഥ് പ്രസിഡന്റ് രാജൻ വി. പൊഴിയൂരിനെ റോട്ടറി ഇന്റർനാഷണൽ ചാർട്ടർ നൽകി സ്ഥാനാരോഹണം ചെയ്തു. ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ മനോഹരൻ നായർ പുതിയ മെമ്പർമാർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മുൻ അസിസ്റ്റന്റ് ഗവർണർ ഊരമ്പ് ജയൻ അനുമോദന പ്രഭാഷണം നടത്തി. പൊഴിയൂരിലെ മത്സ്യ തൊഴിലാളിയായ മേരിക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലന കേന്ദ്രം തുടങ്ങുവാനുള്ള തയ്യൽ മെഷീനുകൾ മുൻ ഗവർണർ ആർ. രഘുനാഥ് വിതരണം ചെയ്തു.
രണ്ടു വൃക്കകളും തകരാറിലായ പാറശാല എയ്ഞ്ചൽ എന്ന വിദ്യാർത്ഥിനിക്കുള്ള 25000 രൂപയുടെ സാമ്പത്തിക സഹായം പൂവാർ റോട്ടറി ക്ലബ് കമ്മ്യൂണിറ്റി പ്രോജക്ട് ചെയർമാൻ സി. പ്രഭാകരൻ വിതരണം ചെയ്തു. പുല്ലുവിള സ്കൂളിലെ പ്ലസ് ടു വിഭാഗം റോട്ടറാക്ട് ക്ലബ് അംഗങ്ങളെ ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ മനോഹരൻ നായർ ബാഡ്ജ് അണിയിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി ഡോ.ഇ.എ സജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സർവീസ് പ്രോജക്ട് ചെയർപേഴ്സൺ ഉഷാ വില്യം ആമുഖ പ്രഭാഷണം നടത്തി. ഗവർണർ ഗ്രൂപ്പ് റപ്രസന്റേറ്റീവ് ഗോപകുമാർ അനുമോദന പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അയിര സുനിൽകുമാർ ട്രഷറർ എം. മോൻസി, ജോയിന്റ് സെക്രട്ടറി ജോസ് ഷിബു, വിവിധ പ്രോജക്ട് ചെയർമാൻമാരായ അഡ്വ.അജികുമാർ, എ. അനികുമാർ, ഐ.ജി പ്രേംകുമാർ, ഗോപികുമാർ എം.എ, അഡ്വ.സന്തോഷ് കുമാർ ജസ്റ്റസ്. എം.ജെ, രാജേഷ് കുമാർ, കാർത്തികേയൻ, പി. വില്യം, സി. അഗസ്റ്റിൻ, ഭക്ത വത്സലൻ, കുമാർ മണിയൻ തുടങ്ങിയവർ പങ്കെടുത്തു.