girl

നെടുമങ്ങാട്: എൻ.എസ്.എസ് നെടുമങ്ങാട് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമൂഹ ജാഗ്രതാ ജ്യോതി നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ നിന്ന് ആരംഭിച്ച ബോധവത്കരണ റാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് അവസാനിച്ചത്. 200 ഓളം മെഴുകുതിരികൾ കത്തിച്ച് ബോധവത്കരണ ജ്വാല തെളിച്ചു. എക്സൈസ് സി.ഐ സി.പി.സുരൂപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10 സ്കൂളുകളിൽ നിന്നായി എത്തിയ വോളണ്ടിയേഴ്സാണ് മെഴുകുതിരികൾ തെളിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലിയത്. പ്രിൻസിപ്പൽ നീത നായർ, എൻ.എസ്.എസ് പി.എ.സി ഷൈൻ, പ്രോഗ്രാം ഓഫീസർ ഡോ. അനിത ഹരി, പി.ടി.എ പ്രസിഡന്റ് മോഹൻ ദാസ്, പി.വി. റജി, എസ്.എം.സി ചെയർമാൻ അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.