
കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് കാമ്പെയിൻ നടത്തി. വനിതാ സംഘം കേന്ദ്രസമിതി ചെയർപേഴ്സൺ വി.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്‌തു. കോവളം യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ എച്ച്. സുകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ സംഘടനാ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീത മധു, യൂണിയൻ കൺവീനർ അനിത രാജേന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സനിൽ, പുന്നമൂട് സുധാകരൻ, മണ്ണിൽ മനോഹരൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുമാനൂർ ദിപു, ശ്രീകുമാർ, അനുരാമചന്ദ്രൻ, സുജിത്, ദിലീപ് എന്നിവർ സംസാരിച്ചു.