gopinath-muthukad

തിരുവനന്തപുരം: ഇതാദ്യമായി ഭിന്നശേഷി വിഭാഗക്കാർക്ക് മാത്രമായി കേരളപ്പിറവി ദിനത്തിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഡി.എ.സി ഗ്ലോബൽ എന്ന പേരിൽ ഡിജിറ്റൽ ചാനൽ ഒരുങ്ങുന്നു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും അവരു‌ടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി വിഭാവനം ചെയ്തിരിക്കുന്ന ചാനലിൽ ഭിന്നശേഷി വിഭാഗത്തിന്റെ വാർത്തകളും വിശേഷങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 4 ന് കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ചാനലിന്റെ ലോഞ്ചിംഗ് നിർവഹിക്കും. ചലച്ചിത്രതാരം നവ്യ നായർ ലോഗോ പ്രകാശനം ചെയ്യും. പ്രാരംഭ ഘട്ടത്തിൽ യൂട്യൂബ് വഴിയാണ് സംപ്രേഷണം.