
നാഗർകോവിൽ: മാത്തൂർ തോട്ടിപ്പാലത്തിന് സമീപം ആറ്റിൽ കുളിക്കുന്നതിനിടെ ചെന്നൈയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ചെന്നൈ, യാസർപാടി സുന്ദരം നഗർ സ്വദേശി ശേഖറിന്റെ മകൻ കാർത്തികേയൻ (30), രവിയുടെ മകൻ നാഗരാജ് (30) എന്നിവരാണ് മരിച്ചത്. ഇന്നലെ ആയിരുന്നു സംഭവം. കഴിഞ്ഞ 28 ന് ചെന്നൈയിൽ നിന്ന് ഏഴുപേരടങ്ങുന്ന സംഘം ട്രെയ്നിൽ തിരുനെൽവേലിയിൽ എത്തിയ ശേഷം ,അവിടെ നിന്ന് വാടക കാറിൽ കന്യാകുമാരിയിൽ എത്തിച്ചേർന്നു.പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച ശേഷം തൊട്ടിപ്പാലത്തിനു താഴെ പരളിയാറ്റിൽ കുളിക്കാൻ ഇറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേർ ആറ്റിലെ ഒഴുക്കിൽപ്പെടുകയായിരുന്നു.