
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ പുതിയ ചെയർമാനായി ഡോ.എം. ആർ ബൈജു ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചെയർമാൻ എം.കെ സക്കീർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ പി.എസ്.സി ആസ്ഥാനത്തായിരുന്നു ചടങ്ങ്.
പി.എസ്.സി അംഗമെന്ന നിലയിൽ പ്രവർത്തിച്ച അനുഭവ സമ്പത്ത് നൽകുന്ന ആത്മവിശ്വാസവുമായാണ് ചെയർമാൻ പദവി ഏറ്റെടുക്കുന്നതെന്ന് എം.ആർ. ബൈജു പറഞ്ഞു. പി.എസ്.സിയുടെ മികവ് നിലനിറുത്താനും മെച്ചപ്പെടുത്താനും ശ്രമിക്കുമെന്നും വ്യക്തമാക്കി.
അനാവശ്യ വിവാദങ്ങളിലേക്ക് പി.എസ്.സിയെ വലിച്ചിഴയ്ക്കാൻ ചിലർ ശ്രമിച്ചെങ്കിലും കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും സഹായത്തോടെ അതിനെയെല്ലാം മറികടക്കാനായെന്ന് സ്ഥാനമൊഴിഞ്ഞശേഷം എം.കെ സക്കീർ പറഞ്ഞു. പുതിയ ചെയർമാന് ആശംസകളും നേർന്നു.