jayachand

തിരുവനന്തപുരം: വ്യവസായപ്രമുഖനായ കുമാരപുരം ടാഗോർ ഗാർഡൻസ് ഉത്തരായനത്തിൽ വി. ജയചന്ദ്രൻ (86, കുട്ടപ്പൻ) നിര്യാതനായി. വ്യവസായി ആയിരുന്ന നെയ്യാറ്റിൻകര എം. വേലായുധന്റെ (എം.വി. ഒാണർ) മൂത്ത മകനായ ജയചന്ദ്രൻ ,അരുമാനൂർ എം.വി. ഹയർ സെക്കൻഡറി സ്കൂൾ മാനേജരായിരുന്നു. ജയചന്ദ്രാ തിയേറ്റർ (പാറശാല), എം.വി. തിയേറ്റർ (നെയ്യാറ്റിൻകര), എം.വി. ഫുഡ് ഗ്രെയിൻസ് (പാറശ്ശാല), മേനക ബാർ (നെയ്യാറ്റിൻകര), ഹോട്ടൽ ഉത്തരായൻ (മെഡിക്കൽ കോളേജ് , ഉള്ളൂർ ) എന്നിവയുടെ ഉടമയായിരുന്നു. ഭാര്യ: എം.എസ്. സുശീല. മക്കൾ: ജെ.എസ്. ജയൻ (ചിക്കു), ജെ.എസ്. ലക്ഷ്മി. മരുമക്കൾ: ജീന .വി, സുരേഷ് എം.എ. സംസ്കാരം: ചൊവ്വാഴ്ച 2ന് മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.