bjp

വെള്ളനാട്: കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ഒരു വലിയ മാഫിയ സംഘമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. വെള്ളനാട്ട് യുവമോർച്ച സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആരെയാണ് നിയന്ത്രിക്കേണ്ടത് അവരെ ഭീഷണിപ്പെടുത്താനും ആരെയാണ് ആക്രമിക്കേണ്ടത് അവരെ ആക്രമിക്കാനുമുള്ള ഗുണ്ടാസംഘങ്ങൾ ഇവർക്ക് സജ്ജമാണ്.

താത്കാലിക നിയമനത്തിൽ മാർക്സിസ്റ്റ് പാർട്ടി അംഗങ്ങളുടെ ബന്ധുക്കൾ എത്രപേരുണ്ടെന്നുള്ളത് പരിശോധിക്കണം. ഒരു വശത്ത് ഇത് നടക്കുമ്പോൾ മറുവശത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ ആൾക്കാർ സമ്പന്നരാകുന്നു.അവർ തന്നെ ഒരു കോർപറേറ്റ് ആകുന്ന കാഴ്ചയാണിപ്പോൾ കേരളത്തിൽ കാണാൻ കഴിയുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ഗണേഷ്, ദിനിൽ ദിനേശ്,അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ അനിൽകുമാർ, വെള്ളനാട് ഗ്രാമപഞ്ചായത്ത്‌ അംഗം ആശമോൾ തുടങ്ങിയവർ സംസാരിച്ചു.