തിരുവനന്തപുരം: കേരള നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാ പ്രവർത്തക യോഗം ഇന്ന് വൈകിട്ട് മൂന്നിന് പ്രസ് ക്ളബിന് സമീപമുള്ള അടിയോടി ഹാളിൽ നടക്കും. അഡ്വ. കെ.പി. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാമഭദ്രൻ, മുൻ എം.പി സോമപ്രസാദ് തുടങ്ങിയ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രസ്‌തുത യോഗത്തിൽ ബന്ധപ്പെട്ട സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ കൺവീനർ ആലുവിള അജിത്ത് അറിയിച്ചു.