തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഭരണഭാഷാ ദിനാചരണവും കേരളപ്പിറവി വാരാഘോഷവും നാളെ മുതൽ നടക്കും. പരിപാടികളുടെ ഉദ്ഘാടനവും ഒരാഴ്ച നീണ്ടുനിൽക്കുന്ന കേരളത്തിലെ ലിപികളുടെ പ്രദർശനവും നാളെ രാവിലെ 11ന് പെരുമ്പടവം ശ്രീധരൻ നിർവഹിക്കും. തുടർന്ന് ലൈബ്രറി സയൻസ് കുട്ടികൾ കേരളം പ്രമേയമായി വരുന്ന കവിതകളും ഗാനങ്ങളും ആലപിക്കും. കാവാലം സംസ്‌കൃതിയും കാവാലം സ്‌കൂൾ ഒഫ് മ്യൂസിക്കും അവതരിപ്പിക്കുന്ന കാവ്യാർച്ചന, മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കൾ അവതരിപ്പിക്കുന്ന കഥോത്സവം, മലയാറ്റൂർ ഫൗണ്ടേഷനുമായി ചേർന്ന് ചെറുകഥാ ശില്പശാല, എ. അയ്യപ്പൻ അനുസ്‌മരണവും പ്രമുഖ കവികൾ പങ്കെടുക്കുന്ന കാവ്യോത്സവവും തുടർ ദിവസങ്ങളിൽ നടക്കും.