photo1

പാലോട്: പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി പാലോട് പേരക്കുഴി എൽ.പി സ്കൂൾ. കേന്ദ്രാവിഷ്കൃത ഫണ്ടിൽ നിന്നും സ്റ്റാർസ് പദ്ധതിയിലൂടെ എസ്.എസ്.കെ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കിളിക്കൂട് വിദ്യാഭ്യാസ മേഖലയിൽ പുതുചരിത്രം കുറിക്കുകയാണ്. ഈ പദ്ധതിയിലേക്ക് പാലോട് ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക സ്കൂളാണ് പേരക്കുഴി എൽ.പി സ്കൂൾ.

ക്ലാസ് മുറികളിൽ ആകർഷകമായ പഠനമൂലകൾ ക്രമീകരിച്ചും കെട്ടിടത്തിന്റെ തൂണുകൾ ആർട്ട് വർക്കിലൂടെ മരങ്ങൾ ആക്കി മാറ്റിയും ശിശു സൗഹൃദ ഫർണീച്ചറുമൊക്കെയാണ് പ്രധാന കാഴ്ച. കെട്ടിടങ്ങളും ചുവരുകളും പെയിന്റിംഗിലൂടെയും ചിത്ര പണികളും കളിയിടം, മിനി വെള്ളച്ചാട്ടം, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമ്മാണത്തിലൂടെയും സ്കൂളിനെ മനോഹരമാക്കി.നവംബർ 7 ന് വൈകിട്ട് 3 ന് മന്ത്രി വി.ശിവൻകുട്ടി കിളിക്കൂട് ഉദ്ഘാടനം ചെയ്യും.