murder

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​മു​കി​ ഒരുക്കി​യ ച​തി​യു​ടെ​ ​വി​ഷ​ക്കൂട്ടാണ് ​പാ​റ​ശാ​ല​യി​ൽ​ ​യുവാവി​ന്റെ ജീ​വ​നെ​ടു​ത്ത​തെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി.​ ​മു​രി​യ​ങ്ക​ര​ ​ജെ.​പി​ ​ഹൗ​സി​ൽ​ ​ബൈ​റ്റ് ​ജ​യ​രാ​ജ് ​-​ ​പ്രി​യ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​ഷാ​രോ​ൺ​ ​രാ​ജാ​ണ് ​(23​)​ ​പ്ര​ണ​യി​നി​യു​ടെ​ ​കൊ​ടും​ച​തി​ക്ക് ​ഇ​ര​യാ​യ​ത്.​ ​മു​ഖ്യ​ ​പ്ര​തി​യാ​യ തി​രു​വി​താം​കോ​ട് ​മു​സ്ലിം​ ​ആ​ർ​ട്സ് ​കോ​ളേ​ജ് ​ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ഗ്രീ​ഷ്മ​യെ​ ​(22​)​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ​ ​ജി​ല്ല​ ​ക്രൈം​ബ്രാ​ഞ്ച് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​നെ​യ്യൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​കോ​ളേ​ജി​ൽ​ ​ബി.​എ​സ്‌​‌​സി​ ​റേ​ഡി​യോ​ള​ജി​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​ഷാ​രോ​ൺ.
2023​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ത​ന്റെ​ ​വി​വാ​ഹത്തിന് മു​മ്പ് ​ഷാ​രോ​ണി​നെ​ ​ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു​ ​കൊ​ല​പാ​ത​ക​മെ​ന്ന് ​ഗ്രീ​ഷ്മ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​സ​മ്മ​തി​ച്ചു.​ ​​ഷാരോണി​നെ ഒഴിവാക്കാൻ വേണ്ടി​ ആദ്യവി​വാഹത്തി​ലെ ഭർത്താവ് മരി​ച്ചുപോകുമെന്ന് ജ്യോതിഷൻ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കി​ലും യുവാവ് പിൻമാറിയില്ല. തുടർന്നാണ് വി​ഷം ചേർത്ത കഷായം നൽകി​ കൊലപ്പെടുത്താൻ ശ്രമി​ച്ചതെന്ന് ഗ്രീഷ്മ പൊലീസി​നോട് സമ്മതി​ച്ചു.

കൃ​ഷി​ ​ആ​വ​ശ്യ​ത്തി​ന്​ ​വീട്ടി​ൽ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന​ ​കീ​ട​നാ​ശി​നി​ ക​ഷാ​യ​ത്തി​ൽ ക​ല​‌​ർ​ത്തി​ ​ന​ൽ​കി​യാ​ണ് ​ഷാ​രോ​ണി​നെ​ ​വ​ക​വ​രു​ത്തി​യ​ത്. പ്രാഥമി​ക അന്വേഷണത്തി​ൽ ഗ്രീ​ഷ്മ​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ ​പ​ങ്കി​ല്ലെന്നാണ് പൊ​ലീ​സ് ​ കരുതുന്നത്. എന്നാൽ അ​വ​രെ​യും​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യു​ക​യാ​ണ്.​ ​ ​ഷാ​രോ​ണു​മാ​യി​ ​ഇടയ്ക്ക് പി​ണങ്ങി​യും ഇണങ്ങി​യുമായി​രുന്നു ബന്ധം തുടർന്നത്. ഫെബ്രുവരി​യി​ൽ പി​ണങ്ങി​യശേഷം വീണ്ടും ഷാരോൺ​ ഗ്രീഷ്മയുമായി​ ബന്ധമുണ്ടാക്കുകയായിരുന്നു. ഇയാൾ പി​രി​ഞ്ഞുപോകി​ല്ലെന്ന് ഉറപ്പായതോടെയാണ് ഗ്രീഷ്മ കൊലപാതകത്തി​ലേക്ക് തി​രി​ഞ്ഞത്.

​ ​പ്ര​ണ​യം​ ​കോ​ളേ​ജി​ൽ​ ​വ​ച്ച്
കോ​ളേ​ജി​ലേ​ക്കു​ള്ള​ ​പ​തി​വ് ​യാ​ത്ര​യി​ലാ​ണ് ​കാ​ര​ക്കോ​ണം​ ​രാ​മ​വ​ർ​മ്മ​ൻ​ ​ചി​റ​യി​ലു​ള്ള​ ​പെ​ൺ​കു​ട്ടി​യും​ ​ഷാ​രോ​ണും​ ​പ്ര​ണ​യ​ത്തി​ലാ​യ​ത്.​ ​ഷാ​രോ​ണി​ന് ​റെ​ക്കാ​ഡ് ​ബു​ക്കു​ക​ൾ​ ​എ​ഴു​തി​ ​ന​ൽ​കാ​നും​ ​മ​റ്റും​ ​ഗ്രീ​ഷ്മ​ ​സ​ഹാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​ഗ്രീ​ഷ്മ​യ്ക്ക് ​വേ​റെ​ ​വി​വാ​ഹാ​ലോ​ച​ന​ ​വ​ന്ന​തോ​ടെ​ ​വീ​ട്ടു​കാ​ർ​ ​ഇ​വ​രു​ടെ​ ​ബ​ന്ധ​ത്തെ​ ​എ​തി​ർ​ത്തു.​ ​ക​ഴി​ഞ്ഞ​ 14​ന് ​ഗ്രീ​ഷ്മ​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​സു​ഹൃ​ത്ത് ​റെ​ജി​നൊ​പ്പം​ ​ഷാ​രോ​ൺ​ ​റെ​ക്കാ​ഡ് ​ബു​ക്കു​ക​ൾ​ ​തി​രി​കെ​ ​വാ​ങ്ങാ​ൻ​ ​വീ​ട്ടി​ൽ​ ​പോ​യി​രു​ന്നു.​ ​റെ​ജി​നെ​ ​പു​റ​ത്തു​നി​റു​ത്തി​ ​വീ​ട്ടി​ലേ​ക്ക് ​പോ​യ​ ​ഷാ​രോ​ൺ​ ​അ​ല്പ​സ​മ​യം​ ​ക​ഴി​ഞ്ഞ് ​ഛ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​യാ​ണ് ​പു​റ​ത്തെ​ത്തി​യ​ത്.​ ​കീടനാശി​നി​ ക​ല​ർ​ത്തി​യ​ ​ക​ഷാ​യം​ ​ക​ഴി​ച്ച​പ്പോ​ൾ​ ​അ​സ്വ​സ്ഥ​ത​ ​പ്ര​ക​ടി​പ്പി​ച്ച​ ​ഷാ​രോ​ണി​ന് ​ച​വ​‌​ർ​പ്പ് ​മാ​റാ​നെ​ന്ന​ ​പേ​രി​ൽ​ ​ജ്യൂ​സും​ ​ന​ൽ​കി​യി​രു​ന്നു.​ ​ ​പു​റ​ത്തു​വ​ന്ന​ ശേ​ഷ​വും​ ​ഛ​‌​ർ​ദ്ദി​ച്ച​ ​ഷാ​രോ​ൺ​ ​റെ​ജി​നോ​ടും​ ​വീ​ട്ടു​കാ​രോ​ടും​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​ജ്യൂ​സ് ​കു​ടി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ട്ടെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.
പാ​റ​ശാ​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്രാ​ഥ​മി​ക​ ​ചി​കി​ത്സ​ ​തേ​ടി​യ​ശേ​ഷം​ ​അ​ടു​ത്ത​ ​ദി​വ​സം​ ​വാ​യി​ൽ​ ​വ്ര​ണ​ങ്ങ​ൾ​ ​രൂ​പ​പ്പെ​ട്ട് ​വെ​ള്ളം​ ​കു​ടി​ക്കാ​ൻ​പോ​ലും​ ​ക​ഴി​യാ​തെ​ ​വ​ന്ന​പ്പോ​ഴാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജിലെത്തി​ച്ച​ത്.​ ​ഇ​വി​ടെ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​വൃ​ക്ക​യും​ ​ക​ര​ളുമു​ൾ​പ്പെ​ടെ​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി.​ ​അ​ഞ്ചു​ ​ത​വ​ണ​ ​ഡ​യാ​ലി​സി​സ് ​ന​ട​ത്തി​യി​ട്ടും​ ​ഫ​ലം​ ​കാ​ണാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​വെ​ന്റി​ലേ​റ്റ​റി​ലേ​ക്ക് ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​ഡോ​ക്ട​ർ​മാ​ർ​ ​വി​വ​രം​ ​പാ​റ​ശാ​ല​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​തി​നെ​ ​തു​ട​ർ​ന്ന് ​മ​ജി​സ്ട്രേ​ട്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഷാ​രോ​ണി​ന്റെ​ ​മ​ര​ണ മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ബു​ധ​നാ​ഴ്ച​യാ​ണ് ​ഷാ​രോ​ൺ​ ​മ​രി​ച്ച​ത്.