
തിരുവനന്തപുരം: കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പരിഷ്‌കരണ നടപടികളിൽ സർക്കാർ കാട്ടുന്ന അവഗണനയ്‌ക്കും വിവേചനത്തിനുമെതിരെ വിരമിച്ച കോളേജ് അദ്ധ്യാപക കൂട്ടായ്‌മ ' സാന്ത്വം" ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ. പ്രതാപചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ ചേർന്ന കൺവെൻഷനിൽ സാന്ത്വം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
സംയുക്ത സമരസമിതി കൺവീനർ പ്രൊഫ. ആർ. മോഹനകൃഷ്ണൻ, പ്രൊഫ. വി.എൻ. മുരളി, പ്രൊഫ.കെ.പി. ദിവാകരൻനായർ, റിട്ട.ഗവ. കോളേജ് ടീച്ചേഴ്സ് വെൽഫയർ സൊസൈറ്റി സെക്രട്ടറി പ്രൊഫ.ജി. രാജീവ്, എ.കെ.പി.സി.ടി.എ.സംസ്ഥാന ട്രക്ഷറർ ഡോ. ബിജുകുമാർ, സാന്ത്വം ജില്ലാ സെക്രട്ടറി ഡോ.കെ. രാജേന്ദ്ര ബാബു സ്വാഗതവും ഡോ.എം.ആർ. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.