
അരുവിക്കര: പച്ചക്കറികളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, വിഷ രഹിത പച്ചക്കറി ഉത്പാദനത്തിൽ സ്വാശ്രയത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അരുവിക്കര ഗ്രാമപഞ്ചായത്തിൽ സമഗ്ര ജനകീയ പദ്ധതിക്ക് തുടക്കമായി.സംഘാടകസമിതി യോഗം ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അദ്ധ്യക്ഷത വഹിച്ചു. കൃഷി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആന്റണി റോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി, ബാങ്ക് പ്രസിഡന്റ് ആർ.രാജ്മോഹൻ, പഞ്ചായത്ത് ആസൂത്രണ കമ്മറ്റി ഉപാദ്ധ്യക്ഷൻ കെ.സുകുമാരൻ,അഡ്വ. എസ്.എ. റഹിം എന്നിവർ പങ്കെടുത്തു.സംഘാടകസമിതിയുടെ രക്ഷാധികാരികളായി ജി. സ്റ്റീഫൻ എം.എൽ.എ, അബ്കാരി ക്ഷേമ ബോർഡ് ചെയർമാൻ കെ.എസ് സുനിൽകുമാർ, ജനറൽ കൺവീനറായി അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ.രാജ്മോഹൻ, കൺവീനർമാരായി കാച്ചാണി മുരുകൻ, കുറിഞ്ചിലക്കോട് രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാന്മാരായി വി.ആർ. ഹരിലാൽ, അഡ്വ. എസ്.എ.റഹീം എന്നിവരെയും തിരഞ്ഞെടുത്തു.