
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം സി. കേശവൻ സ്‌മാരക കല്ലറ യൂണിയൻ എന്ന പേരിൽ പുതുതായി യൂണിയൻ നിലവിൽ വന്നു. 22 ശാഖകൾ ഉൾപ്പെടുന്നതാണ് പുതിയ യൂണിയൻ. യൂണിയന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ യോഗം കൗൺസിൽ നിയോഗിച്ചു. കമ്മിറ്റിയുടെ ചെയർമാനായി വിശ്വനാഥൻ മേലറ്റുമൂഴിയേയും കൺവീനറായി അജി എസ്.ആർ.എമ്മിനെയും നിയോഗിച്ചു.
കാരേറ്റ്, പൊരിന്തമൺ, കുതിരത്തടം, താളിക്കുഴി, തട്ടത്തുമല, അടയമൺ, മിഷൻകുന്ന്, മേലാറ്റുമൂഴി, ഇരുളൂർ, ഊന്നൻപാറ, പൂവത്തൂർ, ആറാംതാനം, കുറ്റിമൂട്, കല്ലറ, ചെറുവാളം, പരപ്പിൽ, കെ.റ്റി. കുന്ന്, തുമ്പോട്, പാങ്ങോട്, ഭരതന്നൂർ, പാലുവള്ളി, വാഴത്തോപ്പ് പച്ച എന്നീ ശാഖകൾ ഉൾപ്പെടുന്നതാണ് യൂണിയൻ.