തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ഒരുമാസമായി തുടരുന്ന 'ബോധപൂർണിമ' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന് നവംബർ ഒന്നിന് സമാപനമാകുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ രാവിലെ 10ന് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.

മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് എല്ലാ കോളേജുകളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ വിദ്യാർത്ഥി ശൃംഖല തീർക്കും. 'ബോധപൂർണിമ' പ്രചാരണത്തിന്റെ ഭാഗമായി കാമ്പസുകളിൽ നിന്ന് ക്ഷണിച്ച ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് മന്ത്രിയുടെ പുരസ്‌കാരവും സമാപനച്ചടങ്ങിൽ വിതരണം ചെയ്യും.