വിഴിഞ്ഞം: കേരളത്തിന്റെ ചിരകാല സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സി.പി.ഐ കോവളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നാടിന് സമർപ്പിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് എല്ലാ രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സി.പി.ഐ കോവളം മണ്ഡലം കമ്മിറ്റി സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.