akhil

ഇരവിപുരം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കിളികൊല്ലൂർ അഞ്ജനയിൽ

ബാബുവിന്റെയും ശ്രീകുമാരിയുടെയും മകൻ അഖിലാണ് (21) മരിച്ചത്. വെള്ളിയാഴ്ച താന്നിയിലാണ് തിരയിൽപ്പെട്ടത്. ശനിയാഴ്ച രാത്രി 11 ഓടെ പനമൂട് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം വി-ഇൻസ്റ്റിറ്റ്യൂട്ടിലെ സർവേയർ ട്രേഡ് വിദ്യാർത്ഥിയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് താന്നി തീരത്ത് എത്തിയത്. സഹോദരൻ അർജുൻ.