
വെള്ളനാട്: വൃത്തിയാക്കാനിറങ്ങവെ കിണറിന്റെ തൂൺ ഇടിഞ്ഞുവീണ് വെള്ളനാട് ചാങ്ങ കണ്ടംമൂല തടത്തരികത്ത് വീട്ടിൽ അനിൽകുമാർ(48) മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.30തോടെയായിരുന്നു സംഭവം.ചാങ്ങ സ്വദേശിയായ ജയരാജിന്റെ കിണർ വൃത്തിയാക്കാനെത്തിയ അനിൽകുമാർ കിണറ്റിലേയ്ക്കിറങ്ങവെ തൂൺ മറിഞ്ഞ് ഇയാളുടെ പുറത്തുകൂടി വീഴുകയായിരുന്നു.ഉടൻതന്നെ ഇയാളെ വെള്ളനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഭാര്യ:ലിജി.മക്കൾ:അഞ്ജന,അഭിജിത്ത്.