ശ്രീകാര്യം: പൗരോഹിത്യ ശുശ്രൂഷയിൽ 45 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പുതുക്കുന്ന് സി.എസ്.ഐ ചർച്ച് ഇടവക വികാരി ഫാ.വൈ.നടരാജനെ ഞാണ്ടൂർക്കോണം സൗഹൃദ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ആശാ ബാബു, അർച്ചന മണികണ്ഠൻ, അസോസിയേഷൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ, ഫ്രാറ്റ്ശ്രീകാര്യം മേഖല വർക്കിംഗ് പ്രസിഡന്റ് കരിയം വിജയകുമാർ, സൗഹൃദ രക്ഷാധികാരി പുലിപ്പാറ ബിജു, അസോസിയേഷൻ സെക്രട്ടറി സുരേഷ് കുമാർ, മഹിളാസമാജം പ്രസിഡന്റ് പദ്മജ ഗ്ലാഡിസ്, സെക്രട്ടറി ഗിരിജ റോളൻസ്, ട്രഷറർ ചെറിയാൻ ജോൺ, കമ്മിറ്റി അംഗങ്ങളായ വിക്രമൻ പിള്ള, തങ്കയ്യൻ, വി. രവിന്ദ്രൻ, പ്രീത സുരേഷ്, രാജലക്ഷമി, രമമധു, ജയാ മധു, മനോജ്, നിഷാദ് അസിസ് എന്നിവർ പങ്കെടുത്തു.