christ-nagar-college

മലയിൻകീഴ്: മാറനലൂർ ക്രൈസ്റ്റ് നഗർ കോളജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്ത് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കത്തിപ്പാറ ഗ്രാമത്തിൽ എൻ.എസ്.എസ് വോളന്റിയർമാർ ലഹരിവിരുദ്ധ സെമിനാറും 'വിമുക്തി യാത്രയും സംഘടിപ്പിച്ചു. ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാൻ ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും വീടുകളിലും സ്ഥാപനങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്തു.

കത്തിപ്പാറ വാർഡ് അംഗം ജയന്തി, ഫാദർ മാത്യു കയ്യാലപറമ്പിൽ സി.എം.ഐ, കോളേജ് എൻ.എസ്.എസ്. ഓഫീസർമാരായ റോണി മാത്യു, ഷമീമ.ആർ, അദ്ധ്യാപകരായ ഡോ.ഷിബു, ഗൗതം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നേരത്തെ ലഹരി വിരുദ്ധ മാസത്തിന്റെ ഭാഗമായി കോളജിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. മാറനല്ലുർ പൊലീസ് സർക്കിൾ ഇൻസ്പക്ടറ് സന്തോഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ സന്ദേശ യാത്ര ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.