a

തിരുവനന്തപുരം: പിടിക്കപ്പെടാതിരിക്കാനാണ് ഗ്രീഷ്മ സ്ളോ പോയിസണിംഗിലൂടെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു. ഷാരോണിന് അടുത്തകാലത്തായി നിരന്തരമുണ്ടായിക്കൊണ്ടിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ഗ്രീഷ്മ നൽകിയ പാനീയങ്ങളോ ആഹാരസാധനങ്ങളോ കഴിച്ചത് കൊണ്ടാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. മുമ്പൊരിക്കൽ പരീക്ഷയ്ക്ക് പോയി വന്ന അവസരത്തിലും ഛർദ്ദി അനുഭവപ്പെട്ടിരുന്നു. ശാരീരികമായി പല വിധത്തിലുള്ള അസ്വസ്ഥതകളും അടുത്തിടെ വർദ്ധിച്ചിരുന്നു.

കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഷാരോണുമൊത്ത് ഗ്രീഷ്മ ജ്യൂസ് ചലഞ്ചും നടത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും ലഭിച്ചശേഷം മെഡിക്കൽ ബോർഡ് ചേർന്ന് വിലയിരുത്തിയാൽ മാത്രമേ സ്ളോപോയിസണിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിയിക്കാൻ കഴിയൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.