sa

കിളിമാനൂർ:കെ.എസ്.എസ്.പി.എ പഴയ കുന്നുമ്മൽ മണ്ഡലം സമ്മേളനം കിളിമാനൂർ ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ കിളിമാനൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.കെ.ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌.സലീമുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കൊടുവഴന്നൂർ ബാബു റിപ്പോർട്ട്‌ അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം അജന്തൻ നായർ,മണ്ഡലം പ്രസിഡന്റ്‌ കെ. ജയപാൽ,സെക്രട്ടറി പി.ഉണ്ണികൃഷ്ണകുറുപ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ നായർ,ബാബുദാസ്,റ്റി.രമാബായി അമ്മ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി സലീമുദ്ദിൻ,(പ്രസിഡന്റ്)കൊടുവഴന്നൂർ ബാബു(സെക്രട്ടറി ),അനിൽ( വൈസ് പ്രസിഡന്റ്),ഷിഹാബുദീൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

ഫോട്ടോ:കെ.എസ്.എസ്.പി.എ പഴയകുന്നുമ്മൽ മന്ധലം സമ്മേളനം കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്യുന്നു