വാമനപുരം:വാമനപുരം ഗ്രാമ പഞ്ചായത്തിലെ മേലാറ്റുമുഴി വാർഡിൽ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജനജാഗ്രത സദസ് സംഘടിപ്പിക്കും.3ന് രാവിലെ 10.30ന് മേലാറ്റു മുഴി ഗവൺമെന്റ് എൽ.പി.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വെഞ്ഞാറമൂട് സി.ഐ സൈജുനാഥ് ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ യു.എസ്.സാബു അദ്ധ്യക്ഷത വഹിക്കും.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ,ജില്ലാ പഞ്ചായത്തംഗം ബിൻഷാ ബി ഷറഫ്,ബ്ലോക്ക് മെമ്പർ ശ്രീലാൽ എന്നിവർ പങ്കെടുക്കും.