
കിളിമാനൂർ:മടവൂർ,പള്ളിക്കൽ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി യുറീക്ക വിജ്ഞാനോത്സവം സംഘടിപ്പിച്ചു.വിജ്ഞാനോത്സവം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കിളിമാനൂർ മേഖല കമ്മിറ്റി അംഗം അഡ്വ.ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.പി.ജലജ അദ്ധ്യക്ഷത വഹിച്ചു.കവി മടവൂർ സുരേന്ദ്രൻ,കവി രാജൻ മടവൂർ,ബിനു മടവൂർ, ഷാ,തുളസിധരൻ തുമ്പോട്, ഷീലകുമാരിയമ്മ.സിബു എന്നിവർ സംസാരിച്ചു.മടവൂർ ഗ്രമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജുദേവ് വിജയികൾക്ക് സമ്മാനദാനം നടത്തി.