കിളിമാനൂർ:ലഹരിക്കെതിരെ ദീപം തെളിയിച്ച് എൻ.എസ്.എസ് കിളിമാനൂർ ക്ലസ്റ്ററിലെ വിദ്യാർത്ഥികൾ.കിളിമാനൂർ മേഖലയിലെ 300 വിദ്യാർത്ഥികളാണ് വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ വലയം തീർത്തത്.സർക്കാരിന്റെ ലഹരിവിരുദ്ധ കർമ്മപദ്ധതിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ വലയം ഒരുക്കിയത്.എഴുത്തുകാരൻ എസ്.ആർ.ലാൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എസ്.ബിന്ദു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.പി.ടി.എ പ്രസിഡന്റ് കെ.ബാബുരാജൻ,എൻ.എസ്.എസ് മേഖല കൺവീനർ ലീന,പ്രോഗ്രാം ഓഫീസർമാരായ എസ്.അഭിലാഷ്,നിസ,മനു എന്നിവർ സംസാരിച്ചു.