വർക്കല: കലാസാസംസ്കാരിക സംഘടനയായ സെൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് മൈതാനം മുനിസിപ്പൽ പാർക്കിൽ കേരളപ്പിറവിദിനം ആഘോഷിക്കും.അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെൻസ് പ്രസിഡന്റ് ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിക്കും.അഡ്വ.ബി.എസ്.ജോസ്, ഷോണി ജി ചിറവിള, ഡോ.ബി.ഭുവനേന്ദ്രൻ,കെ.കെ.രവീന്ദ്രനാഥ്, വിക്രം കെ നായർ,വർക്കല സബേശൻ,എസ്.ബാബുജി, സുനിൽ.എൽ.എസ്,ചെറുന്നിയൂർ ബാബു എന്നിവർ സംസാരിക്കും.അയിരൂർ ബാബു സ്വാഗതവും മകംവിജയൻ നന്ദിയും പറയും.6 മണി മുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.