
ആറ്റിങ്ങൽ:ഓൾ കേരള സാമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും പ്രതിനിധി സമ്മേളനവും ആറ്റിങ്ങൽ മാമം റോയൽ ക്ലബിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിനേശ്.പി അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മുതിർന്ന സാമിൽ ഉടമകളെ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ജി.ആന്റണി,കൊല്ലം ജിലാ പ്രസിഡന്റ് വിമൽ ബാബു,ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാബു ജോൺ,ഡോ.അജീഷ് വൃന്ദാവനം, പ്രസന്ന ബാബു,ജില്ലാ സെക്രട്ടറി അഖില ശശികുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ദിനേശൻ ( പ്രസിഡന്റ്),അഖില ശശികുമാർ (ജനറൽ സെക്രട്ടറി),ഡോ. സജു കൃഷ്ണൻ (ട്രഷറർ),പ്രസന്ന ബാബു,ഷാജി പാറയിൽ,(വൈസ് പ്രസിഡന്റുമാർ),ഡോ.അജീഷ് വൃന്ദാവനം, ജലീലുദ്ദീൻ ആറ്റിങ്ങൽ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.