
ആറ്റിങ്ങൽ :ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാനുസ്മരണം നടന്നു.ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മണനാക്ക് ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ശ്രീരംഗൻ, താഹിർ വക്കം,കെ.കൃഷ്ണമൂർത്തി,കടയ്ക്കാവൂർ അശോകൻ,ആർ.വിജയകുമാർ,എച്ച്.ബഷീർ,വക്കം സുധ,ശാസ്താവട്ടം രാജേന്ദ്രൻ,എസ്.സുദർശനൻ,അനിൽ കുമാർ,ചന്ദ്രശേഖരൻ,ബി.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.