calender

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട് തയാറാക്കിയ കലണ്ടറിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി നിർവഹിച്ചു.സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ഒരു ലക്ഷത്തോളം ക്ലാസ് മുറികളിൽ ലഹരിവിരുദ്ധ സന്ദേശം അടങ്ങുന്ന ഈ കലണ്ടർ പ്രദർശിപ്പിക്കും. ഇന്ന് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്ക് മുന്നോടിയായാണ് കലണ്ടർ പ്രകാശനം ചെയ്തത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു .കെ പങ്കെടുത്തു.