oda-moodi

വക്കം: വക്കം പാട്ടിക്കാവിളാകം-വേലായുധൻ നട റോഡ് തകരുകയും ഓട മൂടുകയും ചെയ്തതോടെ ജനം ദുരിതത്തിലായി.റോഡിലെ ടാർ ഇളകിയത് മൂലം നിരവധി കുഴികൾ രൂപപ്പെട്ടത് വാഹന യാത്രയേയും,കാൽനടയാത്രയേയും ദു:സ്സഹമാക്കി.റോഡിലെ ഓട മൂടിയത് പാഴ്ചെടികൾ വളരുന്നതിനും മഴക്കാലത്ത് വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെടുത്തുന്നതിനും ഇടയാക്കിയിട്ടുണ്ട്.റോഡിൽ നിന്നുള്ള മലിന ജലം ഒഴുകിയെത്തുന്നത് പതിവാണെന്നും ഓട വൃത്തിയാക്കുകയും, പാഴ്ചെടികൾ വെട്ടിമാറ്റിയാലും മാത്രം ഇത് പരിഹരിക്കാൻ കഴിയില്ലെന്നും സ്ലാബ് കൊണ്ട് ഓടകൾ മൂടണമെന്നും നാട്ടുകാർ പറയുന്നു.