
പാലോട്: കുശവൂർ ജംഗ്ഷനിലെ ഗതാഗതപ്രശ്നങ്ങളുടെ പ്രധാന പ്രതിസന്ധിയായ വാഹന പാർക്കിംഗിന് പരിഹാരമായി. പാലോട് സിറ്റി സെന്ററിനു പുറകുവശത്തായാണ് പാർക്കിംഗിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോൻ ഭദ്രദീപം കൊളുത്തി. ഷിനു മടത്തറ, രാജ് കുമാർ, അരുൺ, എച്ച്.അഷറഫ്, ആർ.സുനിൽ, നിസാം പളളിവിള, സുകുമാരൻ നായർ, കണ്ണൻ കോട് സുരേന്ദ്രൻ, പേക്കാമൂല മോഹനൻ എന്നിവർ സംസാരിച്ചു.