തിരുവനന്തപുരം: തൊഴിലാളികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കുകയും തൊഴിലെടുക്കാനുള്ള അവകാശം ഉറപ്പാക്കുകയും വേണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ നടത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു സംസ്ഥാന നേതാക്കളായ ടി.കെ. രാജൻ, സി.കെ. ഹരികൃഷ്ണൻ, ഫെഡറേഷൻ ജനറൽ സെക്രട്ടറി എം. ഇബ്രാഹിംകുട്ടി, എൻ. സുന്ദരംപിള്ള, മനോജ് പറാണ്ടി, പി.എസ്. ജയചന്ദ്രൻ, പ്രേമരാജൻ, വി.ശശി, ശ്രീകാന്ത്, മുഹമ്മദലി, വി. ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.