
ഉദിയൻകുളങ്ങര: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദിയൻകുളങ്ങരയിൽ ഇന്ദിരാഗാന്ധിയുടെ 38-ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡി.സി.സി സെക്രട്ടറി ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പോരന്നൂർ സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ അഴകിയിൽ മോഹനൻ, ബിനു, ബിജു, ബ്ലോക്ക് സെക്രട്ടറി സ്റ്റീഫൻ, മര്യദാസ് തുടങ്ങിയവർ പങ്കെടുത്തു.