img

നെയ്യാറ്റിൻകര: നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിന് സമീപത്ത് ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ ആർ. സെൽവരാജ് പുഷ്പാർച്ചന നടത്തി.സൊസൈറ്റി പ്രസിഡന്റ് വെൺപകൽ അവനീന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു.എം. മുഹിനുദീൻ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,എൻ.ശൈലേന്ദ്രകുമാർ,ആർ.അജയകുമാർ,നെയ്യാറ്റിൻകര അജിത്,അമരവിള സുദേവകുമാർ,ജയരാജ് തമ്പി തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രക്തസാക്ഷിത്വദിനാചരണം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
ജനശ്രീ നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണം ജനശ്രീ ഓഫീസിൽ മുൻ എം.എൽ.എ ആർ. സെൽവരാജ് പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.മുഹിനുദീൻ,വെൺപകൽ അവനീന്ദ്രകുമാർ,എൻ. ശൈലേന്ദ്രകുമാർ,ആർ.അജയകുമാർ,സലിൻരാജ്,കവളാകുളം സന്തോഷ്,ലില്ലി ടീച്ചർ,കാവുവിള ജയൻ,മനോമോഹൻ,ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

നെല്ലിമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി മെമ്പർ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യ കുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി.

നെയ്യാറ്റിൻകര നഗരസഭയിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം യൂണിയൻ പ്രസിഡന്റ് ഇരുമ്പിൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഭാരവാഹികളായ ഉദയൻ, രാജൻ, മോഹനൻ, സുനിൽകുമാർ, ബിനുനാഥ് ,സുരേഷ്, അപ്പു,ഫിലാറാണി, പുഷ്പം തുടങ്ങിയവർ പങ്കെടുത്തു.

കൃഷ്ണപുരം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം ഗ്രാമം പ്രവീൺ ഉദ്ഘാടനം ചെയ്തു.പാലക്കടവ് വേണു അദ്ധ്യക്ഷത വഹിച്ചു.വിനീഷ് ,പാലക്കടവ് മോഹനൻ,എഡ്‌വിൻ ഇബനീസർ,മനോജ്,പ്രീയ,മഞ്ചു,ജിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

വ്ളാങ്ങാമുറി വാർഡ് കമ്മിറ്റി പ്രസിഡന്റ് ശ്രീരാഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിന് നെയ്യാറ്റിൻകര സനൽ, ഗ്രാമം പ്രവീൺ,പി.എസ്.ലക്ഷമി ടീച്ചർ,പാലക്കടവ് വേണു,പ്രഭാകരൻ നായർ,സുമ, പാലക്കടവ് മനോജ്,വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര ഗ്രാമം ഇന്ദിരാഗാന്ധി സ്ക്വയറിൽ ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷാ,ചുമട്ടുതൊഴിലാളികൾ ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി എസ്.കെ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമം പ്രവീൺ, ഇരുമ്പിൽ ശ്രീകുമാർ , പ്രേമചന്ദ്രൻ, പാലക്കടവ് വേണു,രാജൻ, പാലക്കടവ് മനോജ് തുടങ്ങിയവർ പങ്കെടുത്തു.