oct31i

ആറ്റിങ്ങൽ: എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് പതാക ദിനാചരണം നടന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. ജി. മധുസൂദനൻ പിള്ള പതാക ഉയർത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി ജി. അശോകകുമാർ,​ യൂണിയൻ ഭരണസമിതി അംഗങ്ങൾ,​ എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർമാർ,​ ഇൻസ്പെക്ടർ എം. ചന്ദ്ര ശേഖരൻനായർ,​ വനിതാ യൂണിയൻ പ്രസിഡന്റ് വി.ടി. സുഷമാദേവി,​ സെക്രട്ടറി ബി.എസ് .കുമാരി ലത എന്നിവർ പങ്കെടുത്തു.