
പാറശാല: എൻ.എസ്.എസ് പതാക ദിനാചരണം ചെങ്കൽ പൂഴിക്കുന്ന് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. കരയോഗം ഒാഫീസിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് വി.സുകുമാരൻ നായർ പതാക ഉയർത്തിയതിനെത്തുടർന്ന് അംഗങ്ങൾക്കായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.കരയോഗം സെക്രട്ടറി എം.സതീഷ് കുമാർ, വൈസ് പ്രസിഡന്റ് കെ.കോമളൻ, ട്രഷറർ വി.വേണുഗോപാലൻ നായർ, ഭരണസമിതി അംഗങ്ങളായ ആർ.മണികണ്ഠൻ നായർ വി.ശശികുമാർ,എസ്.ശ്രീകുമാരൻ നായർ,വനിതാ സമാജം പ്രസിഡന്റ് എൽ.പ്രസന്നകുമാരി, സെക്രട്ടറി ജി.ആനന്ദവല്ലി, ഖജാൻജി പി.ഭാസുരാംഗി അമ്മ, ബാലസമാജം പ്രസിഡന്റ് കാർത്തിക് എ.എസ്, വനിതാ സമാജം ഭാരവാഹികൾ, സ്വയം സഹായ സംഘം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.