നെയ്യാറ്റിൻകര : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അരുവിപ്പുറം ക്ഷേത്രത്തിൽ 9ന് വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3ന് നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ സി.കെ. ഹരീന്ദ്രൻ, എം.വിൻസെന്റ്, കെ. ആൻസലൻ, ഐ.ബി.സതീഷ് , ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ, ടൗൺ മസ്ജിദ് ഇമാം എ. ഹാഷിം മന്നാനി, മലങ്കര സുറിയാനി കത്തോലിക്ക ദേവാലയം വികാരി ഡോ. പ്രദീഷ് ജോർജ് , ഡോ.എം.എ.സിദ്ദിഖ്, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഗോപകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എസ്.കെ.പ്രീജ , സി.പി.എം ഏരിയ സെക്രട്ടറി . ടി. ശ്രീകുമാർ , സി.പി.ഐ മണ്ഡലം സെക്രട്ടറി ആനന്ദ് കുമാർ, നെയ്യാറ്റിൻകര എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ അംഗം മാമ്പഴക്കര രാജശേഖരൻ നായർ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ഡോ.ആർ. വിജയകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവർ പങ്കെടുക്കും.