തിരുവനന്തപുരം: 35വർഷത്തെ സേവനത്തിനു ശേഷം ഡി.ജി.പി സുധേഷ് കുമാർ വിരമിച്ചു. എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ സേന അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. മുതിർന്ന പൊലീസ്, ജയിൽ ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ സായുധ പൊലീസ് മൂന്നാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് അജി ചാൾസ് പരേഡ് നയിച്ചു. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ സുധേഷ് കുമാർ ട്രാൻസ്‌പോർട്ട് കമ്മിഷണർ, വിജിലൻസ് ഡയറക്ടർ എന്നീ പദവികളുൾപ്പെടെ പൊലീസിന്റെ വിവിധ യൂണിറ്റുകളിലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുധേഷ് കുമാർ വിരമിക്കലിൽ എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണന് ഡി.ജി.പി റാങ്ക് ലഭിക്കും.