വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ബേക്കറിയിലെ ഫ്രിഡ്ജിൽ നിന്ന് തീ പടർന്നത് പരിഭ്രാന്തി പരത്തി. ബസ് സ്റ്റോപ്പിന് സമീപത്തുള്ള ഷാ ബേക്കറിയിലെ ഫ്രിഡ്ജിലാണ് തീ പിടിച്ചത്. സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന്റെ അവസരോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ആശയുടെ സമയോചിത ഇടപെടൽ മൂലമാണ് വൻ തീപിടിത്തം ഒഴിവായത്. ഇന്നലെ പുലർച്ചെ മക്കളെ സ്കൂളിൽ വിടുന്നതിനായി കാരേറ്റിൽ എത്തിയതായിരുന്നു ആശ. അപ്പോഴാണ് ബേക്കറിയിലെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.
ധൈര്യം കൈവിടാതെ ആശ ബേക്കറിയിലെ മെയിൻ സ്വിച്ച് ഓഫാക്കുകയും വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.ടി.ജോർജ്ജിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നെത്തിയ ഉദ്യോഗസ്ഥർ തീ കെടുത്തുകയായിരുന്നു.മുൻപും ഇതു പോലുള്ള സന്ദർഭങ്ങളിൽ ആശയുടെ ഇടപെടലുകൾ അപകടങ്ങൾ ഒഴിവാക്കിയിട്ടുണ്ട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.