ഉള്ളൂർ: അടുത്തിടെ പ്രവർത്തനമാരംഭിച്ച മാൾ കാണാൻ കൊല്ലത്തുനിന്ന് പേട്ടയിലെത്തിയ നാലംഗ സംഘത്തിലൊരാൾ ട്രെയിൻ തട്ടി മരിച്ചു. കൊല്ലം ശാസ്‌താംകോട്ട സ്വദേശി ആദർശാണ്(17) മരിച്ചത്. പ്ലസ് വൺ വിദ്യാത്ഥിയായിരുന്നു. കൊല്ലത്തുനിന്ന് ട്രെയിനിൽ പേട്ടയിലിറങ്ങി ട്രാക്കിലൂടെ നടന്ന് മാളിലേറ്റിക്ക് പോകാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലത്തേക്കുപോയ ട്രെയിൻ തട്ടുകയായിരുന്നു. തലയുടെ പിന്നിലും വയറിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.