
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അങ്കണവാടി കലാമേള ബ്ലോക്ക് പ്രസിഡന്റ് പി.സി.ജയശ്രീ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.രേണുക മാധവൻ, ആർ.സരിത, അബുൽ വാഹിദ്, സെകട്ടറി ബിന്ദുലേഖ, മെമ്പർമാരായ അനീഷ്, സുരേഷ് കുമാർ, രാഖി, ബേബി, ശിവപ്രഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബെനസീർ തുങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.