indi

കിളിമാനൂർ: കോൺഗ്രസ് പഴയകുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരഗാന്ധി രക്തസാക്ഷി വാർഷിക ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കിളിമാനൂർ ജംഗ്‌ഷനിൽ നടന്ന ചടങ്ങ് കെ.പി.സി.സി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു.പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി,ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ,ഡി.സി.സി അംഗം കെ.നളിനൻ, ബ്ലോക്ക് ഭാരവാഹികളായ രാജേന്ദ്രൻ,വിജയേന്ദ്ര കുമാർ,പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ടീച്ചർ, മണ്ഡലം ഭാരവാഹികളായ സുനി, ശുഭ സത്യൻ,പ്രസന്ന കുമാരി,കൊടുവഴന്നൂർ മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ,സുജിത് ജിത്തു, സുകുമാരൻ എന്നിവർ പങ്കെടുത്തു.