congress-march

പാറശാല: പെൺസുഹൃത്ത് കഷായത്തിൽ വിഷം കലർത്തി നൽകി പാറശാല മുള്ളുവിളയിൽ ഷാരോൺരാജ് മരിക്കാൻ ഇടയായ സംഭവത്തിന്റെ അന്വേഷണത്തിൽ പാറശാല പൊലീസ് കാട്ടിയ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. മുൻ എം.എൽ.എ എ.ടി.ജോർജ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു. പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നിന്നുള്ള മാർച്ച് സ്റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞു. കെ.പി.സി.സി അംഗം ആർ.വത്സലൻ, ഡി.സി.സി സെക്രട്ടറിമാരായ പാറശാല സുധാകരൻ, അഡ്വ.മഞ്ചവിളകം ജയൻ, കൊറ്റാമം വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ,അഡ്വ.ജോൺ, ആടുമാൻകാട് സുരേഷ്,കൊല്ലയിൽ ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. പാറശാല ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ നേതൃത്വം നൽകി.