digital-survey

ഡിജിറ്റൽ റീസർവെയുടെ ആദ്യഘട്ടത്തിൽ 200 വില്ലേജുകളിൽ ഇന്ന് സർവെ തുടങ്ങും. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം വില്ലേജുകൾ -23. രണ്ടാമത് തിരുവനന്തപുരം-22. മറ്റു ജില്ലകളുടെ കണക്ക്: കൊല്ലം(12) , പത്തനംതിട്ട (12), കോട്ടയം (9) , ആലപ്പുഴ( 8), ഇടുക്കി (13) , എറണാകുളം(13) , പാലക്കാട് (14), മലപ്പുറം (18), കോഴിക്കോട് (16) , വയനാട് (8), കണ്ണൂർ (14), കാസർകോട് (18).