krishnapilla

കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കാട്ടാക്കട ബസ് സ്റ്റാൻഡിനുസമീപം കിഷോർ ഭവനിൽ പാലോട് കൃഷ്ണപിള്ള(87)നിര്യാതനായി.കാട്ടാക്കട പി.ആർ. വില്യം ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പി.സുമതിയമ്മ (റിട്ട.അദ്ധ്യാപിക,കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ).മക്കൾ:കെ.എസ്.കിഷോർ(റിട്ട. പഞ്ചായത്ത് സെക്രട്ടറി),കെ.എസ്.സജി(ഹെഡ്മാസ്റ്റർ ഗവ. എൽ.പി.സ്‌കൂൾ, പേരയം),കെ.എസ്.ഷീജ(അദ്ധ്യാപിക, നിയോഡേൽ സ്‌കൂൾ,കാട്ടാക്കട),കെ.എസ്.ജീജ(അദ്ധ്യാപിക, വെള്ളനാട് എച്ച്.എസ്.എസ്.).മരുമക്കൾ:വി.എസ്.ലീന(ക്ലർക്ക്, പൂവച്ചൽ പഞ്ചായത്ത്),വി.പി.ഹേമകുമാർ(റിട്ട. ഡെയറി എക്സ്റ്റൻഷൻ ഓഫീസർ),ആർ.അജിത് വിക്രമൻ(എസ്.ഐ. നരുവാമൂട് പൊലീസ് സ്റ്റേഷൻ).സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.