nss

നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പതാക ദിനാചരണത്തിൽ യൂണിയൻ ആസ്ഥാനത്ത് ചെയർമാൻ പി.എസ്.നാരായണൻ നായർ പതാക ഉയർത്തി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി വി.ഷാബു, യൂണിയൻ ഭരണസമിതി അംഗങ്ങളായ പ്രവീൺ കുമാർ, മധു കുമാർ, എം.എസ്.പ്രേജിത്, കെ.രാജശേഖരൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ, സെക്രട്ടറി ശ്രീലേഖ, എൻ.എസ്.എസ് പ്രതിനിധി സഭ അംഗങ്ങളായ ഡി.വേണുഗോപാൽ, വി.നാരായണൻ കുട്ടി,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ ജി.നായർ എന്നിവർ പങ്കെടുത്തു. യൂണിയനിലെ എല്ലാ കരയോഗങ്ങൾക്ക് മുന്നിലും പതാക ഉയർത്തി ഭാരവാഹികൾ പ്രതിജ്ഞ ചൊല്ലികൊടുത്തു.

നെയ്യാറ്റിൻകര ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശമുള്ള മന്നത്താചാര്യന്റെ പ്രതിമയ്ക്കു മുന്നിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ.കൃഷ്ണദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജി.ഗോപീകൃഷ്ണൻനായർ, ഭാരവാഹികളായ കെ.മോഹനകുമാർ, എം. സുകുമാരൻ നായർ, ജി. പരമേശ്വരൻ നായർ, ഡി. അനിൽകുമാർ, കെ.എസ്.ജയചന്ദ്രൻ നായർ, എസ്.കെ.ജയകുമാർ, പി.വിജയകുമാർ, ജയരാജ് വി.എം, വനിതാ സമാജം സെക്രട്ടറി കെ.വി. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.