തിരുവനന്തപുരം: ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാമി ഈശയുടെ 68-ാം ജൻമദിനാഘോഷം നാളെ നടക്കും.ആനയറ ഈശ വിശ്വവിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുൻ ഐ.എസ്.ആർ.ഒ ഡയറക്ടർ ഡോ. ജി മാധവൻ നായർ നിർവഹിക്കും.രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ആർക്കിടെക്ട് ജി. ശങ്കർ,കൗൺസിലർ ഗോപകുമാർ എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ 'ദി ഹ്യൂമൻ മാനിഫെസ്റ്റോ പാർട്ട് 2ഗ്ളോബൽ എഡ്യുക്കേഷൻ പോളിസി ഫോർ ടോട്ടൽ കോൺഷ്യസ്നെസ്' എന്ന നൂതന കൃതിയെക്കുറിച്ച് ഈശസ്വാമി പ്രഭാഷണം നടത്തും.