g-r-anil

തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് അരി എത്തിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയ്ക്കായി ആന്ധ്ര ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവു ഇന്നലെ വൈകിട്ട് എത്തി. ഇന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിലുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തും.

17ന് ജി.ആർ.അനിൽ വിജയവാഡയിൽ വച്ച് നാഗേശ്വര റാവുമായി ആദ്യവട്ട ചർച്ച നടത്തിയിരുന്നു. സപ്ലൈകോയ്ക്കു വേണ്ടിയാണ് ആന്ധ്രയിൽ നിന്നും അരി എത്തിക്കാൻ ശ്രമിക്കുന്നത്. ആന്ധ്രയിലെ വിലയ്ക്ക് അരി എത്തിച്ചാൽ അരിവില കുറയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നിലവിൽ സപ്ലൈകോ ഏജന്റുമാർ മുഖേന ക്വട്ടേഷൻ ക്ഷണിച്ചാണ് കേരളത്തിലേക്ക് അരി എത്തിക്കുന്നത്.