തിരുവനന്തപുരം: ഡോ.പി പല്പു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡോ.പി.പല്പു ജന്മവാർഷികാഘോഷവും അവാ‌ർഡ് സമർപ്പണവും നാളെ വൈകിട്ട് 4.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കും. കേരളകൗമുദി ഡയറക്ടർ ശൈലജ രവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗോകുലം ഗോപാലൻ ഭദ്രദീപം തെളിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ഡോ.പല്പു ഫൗണ്ടേഷൻ അവാ‌ഡിനർഹനായ ഡോ.കെ.പി. ഹരിദാസിനെ ഡോ. പി.ചന്ദ്രമോഹൻ ചടങ്ങിൽ പരിചയപ്പെടുത്തും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ്, ഡോ. വി.കെ.ജയകുമാർ, അഡ്വ.കെ. സാംബശിവൻ, കൗൺസിലർ സി.എസ്. സുജാദേവി, ഡി. അനിൽകുമാർ, അഡ്വ. കെ. സുഗതൻ, അമ്പലത്തറ ചന്ദ്രബാബു എന്നിവർ പ്രസംഗിക്കും.